അമ്മയുടെ വിയോഗം തളർത്തിയ മകൻ അമ്മയുടെ സ്മരണയ്ക്കായി ചെയ്തത്; വ്യത്യസ്തനായി ബെംഗളൂരുവിലെ എൻജിനീയർ

ബെംഗളൂരു: അമ്മയുടെ സാനിധ്യം ഉണ്ടാക്കാൻ മെഴുക് പ്രതിമ നിർമ്മിച്ച് 54 കാരനായ ബെംഗളൂരു എഞ്ചിനീയർ. തളി ചന്ദ്രയ്യ വെങ്കിടേഷ് എന്ന കൊപ്പൽ എഞ്ചിനീയറാണ് ബെംഗളൂരുവിൽ തന്റെ അമ്മ നഗ്രൂർ മനോരമയുടെ വലിപ്പത്തിലുള്ള മെഴുക് പ്രതിമ നിർമ്മിച്ചത്.

2018 ലാണ് ചന്ദ്രയ്യയുടെ അമ്മ മരിച്ചത്. തുടർന്നുള്ള ദിനങ്ങളിൽ അമ്മയുടെ വിയോഗത്തിൽ ഒരു വലിയ ശൂന്യതയാണ് ചന്ദ്രയ്യയുടെ ജീവിതത്തിൽ അവശേഷിച്ചത് എന്ന് പറഞ്ഞ ചന്ദ്രയ്യ തന്റെ ജീവിതത്തിൽ അമ്മയുടെ നിരന്തരമായ സാന്നിധ്യം ഉറപ്പാക്കാൻ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം അമ്മയുടെ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

പ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം മണിക്കൂറുകളോളമാണ് ധ്യാനിക്കുന്നതിലൂടെ എന്നും തന്റെ അമ്മയുടെ സ്നേഹവും പഠിപ്പിക്കലുകൾ ഓർമ്മിക്കുകയും ചെയ്യുന്നുവെന്നും തന്റെ ജീവിതം അമ്മയ്‌ക്കായി സമർപ്പിക്കുന്നുവെന്നും അവരാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനമെന്നും വെങ്കിടേഷ് പറഞ്ഞു. ബെംഗളൂരുവിലെ പീനിയ പ്രദേശത്തെ ശിൽപിയായ ശ്രീധർ മൂർത്തിയാണ് മെഴുകു പ്രതിമ നിർമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts