വിദ്യാർത്ഥികളിക്കിടയിൽ കോവിഡ് വർധിക്കുന്നു; സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും നിർദ്ദേശങ്ങൾ നൽകി ബിബിഎംപി

ബെംഗളൂരു : ദസറഹള്ളി സോണിലെ രണ്ട് സ്‌കൂളുകളിലായി 31 വിദ്യാർത്ഥികൾക്ക് കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ബെംഗളൂരു സിവിൽ ബോഡി, ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ചൊവ്വാഴ്ച സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും ഒരു കൂട്ടം നിർദേശങ്ങൾ നൽകി.

പ്രവേശന കവാടത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും നിർബന്ധമായും തെർമൽ സ്ക്രീനിംഗ് നടത്താൻ സ്കൂളുകളോട് ഉപദേശം നിർദ്ദേശിക്കുന്നു. “കോവിഡ് ലക്ഷണങ്ങളുള്ള ആരെയും പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം വരുന്നതുവരെ ഐസൊലേറ്റ് ചെയ്യുകയും വേണം. സ്കൂൾ പരിസരത്ത് എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സ്‌കൂളിലെ പ്രധാന സ്ഥലങ്ങളിൽ സാനിറ്റൈസറുകൾ സൂക്ഷിക്കണം. സ്‌കൂൾ അതിന്റെ എല്ലാ സ്റ്റാഫുകളും വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം, വാക്‌സിൻ എടുക്കാത്ത യോഗ്യരായ ഏതെങ്കിലും അംഗം ഉണ്ടെങ്കിൽ, അവർക്ക് വാക്‌സിനേഷൻ നൽകാൻ ക്രമീകരിക്കണം,” നിർദ്ദേശകത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts