പുറപ്പെടാൻ ഒരുങ്ങി മൈസൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ

ബെംഗളൂരു: വിഷു, ഈസ്റ്റർ തിരക്കിനെ തുടർന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അവസാന നിമിഷം പ്രഖ്യാപിച്ച മൈസൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ (06249) ഇന്ന് പുറപ്പെടും.

ഉച്ചയ്ക്കു 2.15ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് കെഎസ്ആർ ബെംഗളൂരു, പാലക്കാട്, എറണാകുളം ജംക്‌ഷൻ, ആലപ്പുഴ, കായംകുളം വഴിയുള്ള ട്രെയിൻ നാളെ 8.10നു തിരുവനന്തപുരത്തെത്തും.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

തിരുവനന്തപുരം–മൈസൂരു സ്പെഷൽ ട്രെയിൻ (06250) 17ന് വൈകിട്ട് 4.55നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പുലർച്ചെ 3.30നു മൈസൂരുവിലെത്തും.

ഇന്നലെ ഉച്ചയ്ക്ക് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്കു നീണ്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts