വിദ്വേഷ പ്രസ്താവന, മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: ശിവമോഗയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസ്താവന നടത്തിയ കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പക്കെതിരേ പോലിസ് കേസെടുത്തു.

ശിവമോഗ ബിജെപി കോര്‍പറേറ്റര്‍ ചന്നബസപ്പക്കെതിരേയും കേസെടുത്തിട്ടുണ്ട്. ശിവമോഗ സ്വദേശി റിയാസ് അഹമ്മദിന്റെ പരാതിയിലാണ് പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരം ശിവമോഗയിലെ ദൊഡ്ഡപേട്ട് പോലിസ് ഈശ്വരപ്പക്കും കോര്‍പറേറ്റര്‍ ചന്നബസപ്പക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ഹര്‍ഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടര്‍ന്നാണ് ശിവമൊഗ്ഗ സിറ്റിയില്‍ വ്യാപക അക്രമമുണ്ടായതായി റിയാസ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തേ പരാതി നല്‍കിയെങ്കിലും പോലിസ് സ്വീകരിക്കാന്‍ തയ്യാറായില്ല.തുടര്‍ന്ന് ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ഹരജി നല്‍കി. അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതോടെയാണ് പോലിസ് കേസെടുത്തത്.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

മുസ്‌ലിം ഗുണ്ടകളാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു യാതൊരു തെളിവുകൾ ഒന്നുമില്ലാതെ മന്ത്രി പ്രതികരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts