സംസ്ഥാനത്ത് രണ്ട് വർഷത്തിനിടെ ശൈശവ വിവാഹ കേസുകളുടെ എണ്ണം ഇരട്ടിയായി

ബെംഗളൂരു : കഴിഞ്ഞ രണ്ട് വർഷത്തിനിടെ കർണാടകയിൽ ശൈശവ വിവാഹ കേസുകളുടെ എണ്ണം ഇരട്ടിയായി. പട്ടികയിൽ ഹസ്സനാണ് ഒന്നാം സ്ഥാനത്ത്.

വനിതാ ശിശുവികസന വകുപ്പ് ചൊവ്വാഴ്ച ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 2020-21 ൽ 296 ശൈശവ വിവാഹ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2018-19 ൽ ആകെ 119 ആയിരുന്നു. 39 കേസുകളുമായി, 2020-21ൽ ഏറ്റവും കൂടുതൽ കേസുകളുള്ള സംസ്ഥാനത്ത് ഹാസനാണ് ഒന്നാമത്, മാണ്ഡ്യ (34), മൈസൂരു (31), രാമനഗര (20) തൊട്ടുപിന്നിൽ. 2019-20ൽ ഹസ്സൻ ശൈശവവിവാഹ കേസുകളൊന്നും ഉണ്ടായില്ല, 2018-19ൽ മൂന്നും ശൈശവവിവാഹ കേസുകളാണ് റിപ്പോർട് ചെയ്തത്. 2020-21ൽ ഒമ്പത് കേസുകളാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തത്.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

സംസ്ഥാനത്തുടനീളം ശൈശവ വിവാഹങ്ങൾ തടയാൻ സർക്കാർ വിപുലമായ നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് അംഗം കെ ഗോവിന്ദരാജിന്റെ ചോദ്യത്തിന് മറുപടിയായി വനിതാ ശിശുവികസന മന്ത്രി ഹാലപ്പ ആചാര്യ പറഞ്ഞു. അവബോധം പ്രചരിപ്പിക്കുന്നതിനായി, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് വകുപ്പ് മൊബൈൽ വാനുകൾ വഴി ‘വീഡിയോ ഓൺ വീൽസ്’ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts