വേലിയില്‍ ഇരുന്ന ഹാര്‍ദിക്ക് പട്ടേലിനെ എടുത്തു മടിയില്‍ വച്ച കോണ്‍ഗ്രസിന് പണികിട്ടി;സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ത്ത് ഹര്‍ദ്ദിക് പട്ടേല്‍ അനുകൂലികള്‍.

അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള 77 പേരടങ്ങിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ത്ത് ഹര്‍ദ്ദിക് പട്ടേല്‍ അനുകൂലികള്‍. സീറ്റ് തര്‍ക്കത്തെ ചൊല്ലിയാണ് പട്ടേല്‍ അനാമത് ആന്തോളന്‍ പ്രവര്‍ത്തകര്‍(പിഎഎഎസ്) ഓഫീസുകള്‍ അടിച്ചു തകര്‍ത്തത്. സൂറത്ത്, ഭാവ്നഗര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകളാണ് അടിച്ച് തകര്‍ത്തത്. സംസ്ഥാനത്ത് പല ഭാഗത്തും കോണ്‍ഗ്രസിന് നേരെ പട്ടേല്‍ അനുയായികള്‍ പ്രതിഷേധം അഴിച്ചുവിട്ടു. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍  ഭരത് സിംഗ് സോളങ്കിയുടെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

  അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്

ഇന്നലെ കോണ്ഗ്രസ് പ്രഖ്യാപിച്ച 77 സീറ്റുകളില്‍ 2 പിഎഎ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പട്ടേല്‍ വിഭാഗത്തിന് 20 സീറ്റുകളാണ് നല്‍കിയത്. ലളിത് വസ്തോബ, നിലേഷ് പട്ടേല്‍  എന്നീ ഹര്‍ദ്ദികിന്‍റെ അടുത്ത അനുയായികളുടെ പേരും ഇന്നലെ പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നു.  സ്താനാര്‍ത്ഥി പട്ടിക തങ്ങളോട് പറയാതെ പ്രഖ്യാപിച്ചതിലെ പ്രതിഷേധമാണെന്നാണ് പ്രത്യക്ഷത്തില്‍ പറയുന്നതെങ്കിലും പിഎഎഎസിനെ അവഗണിച്ചതാണ് പ്രതിഷേധത്തിന്‍റെ പ്രധാന കാരണമായി വിലയിരുത്തുന്നത്.   രാജകോട്ടില്‍ ഇന്ന് ഹര്‍ദ്ദിക് പട്ടേല്‍ പൊതു സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പട്ടേല്‍ അനാമത് അന്തോളന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുക.

  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ആദിവാസി വിഭാഗത്തിൽ നിന്നുള്ള 11 പേരും പട്ടികജാതി വിഭാഗത്തിൽപെട്ട ഏഴ് പേരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. 22 വർഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സമുദായ നേതാക്കളെ കൂട്ടുപിടിച്ച് കടുത്ത പോരാട്ടം നടത്തുകയാണ് കോൺഗ്രസ്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബർ 9, 14 തീയതികളിൽ 2 ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 18 ന് ഹിമാചൽ പ്രദേശിനൊപ്പമാണ് വോട്ടെണ്ണൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
[masterslider id="10"]

Related posts

Click Here to Follow Us