ബെംഗളൂരുവിൽ നിന്ന് കൊടക് വഴി കേരളത്തിലേക്കുള്ള കർണാടക ആർടിസി സർവീസ് പുനരാരംഭിച്ചു

ബെംഗളൂരു : കോവിഡിനെ തുടർന്ന് കർണാടക നിർത്തിവെച്ചിരുന്ന കൊടക് വഴി കേരളത്തിലേക്കുള്ള കർണാടക ആർടിസി സർവീസ് പുനരാരംഭിച്ചു. ബെംഗളൂരു മുതൽ കണ്ണൂർ വരെ, ബെംഗളൂരു – കാഞ്ഞങ്ങാട്, ബെംഗളൂരു – കാസർഗോഡ് വരെയുള്ള റൂട്ടുകളിലെ കേരള സംസ്ഥാനത്തേക്കുള്ള ബസ് സർവീസുകൾ ആണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സർക്കുലർ പറത്തിറക്കി.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

കോവിഡ് രണ്ടാംഘട്ട ലോക്‌ഡോണിനെ തുടർന്നാണ് കർണാടക ആർടിസി സർവീസുകൾ നിർത്തിവെച്ചിരുന്നത്. രണ്ടാം ഘട്ടം സാരമായി ബാധിച്ച കേരളത്തിലെ കോവിഡ് കേസുകളുടെ വർധനവാണ് മറ്റ്‌ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ പോലും കേരളത്തിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നതിൽ നിന്ന് കർണാടകയെ വൈകിച്ചത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts