സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നാല് വ്യവസായ പാർക്കുകൾ ആസൂത്രണം ചെയ്യുന്നു

ബെംഗളൂരു: സംസ്ഥാനത്ത് മൈസൂരു, ധാർവാഡ്, ഹരോഹള്ളി, കലബുറഗി എന്നിവിടങ്ങളിൽ വനിതാസംരംഭകർക്കായി പ്രത്യേക വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കുമെന്ന് വൻകിട, ഇടത്തരം വ്യവസായ മന്ത്രിമുരുഗേഷ് നിരാനി വ്യാഴാഴ്ച അറിയിച്ചു. ഇത്തരത്തിലുള്ള പാർക്കുകൾ ഇന്ത്യയിൽ ആദ്യമായിരിക്കും.

അന്താരാഷ്‌ട്ര വനിതാ സംരംഭകത്വ ദിനത്തോടനുബന്ധിച്ച് യൂബിയൂഎൻടിയൂ കൺസോർഷ്യം ഓഫ് വിമൻഎന്റർപ്രണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ചടുഗെദർ വി ഗ്രോഎന്ന വനിതാ സംരംഭക പരിപാടിഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു  നിരാനി. വളർന്നുവരുന്ന വനിതാ സംരംഭകരോട്സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മൈസൂരു, ധാർവാഡ്, കലബുറഗി, ഹരോഹള്ളി എന്നിവിടങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്ന ഇന്ത്യയിലെആദ്യത്തെ സംസ്ഥാനമായിരിക്കും കർണാടക. വനിതാ സംരംഭകർ ഇത് പ്രയോജനപ്പെടുത്തുകയും വ്യാവസായികവളർച്ചയെ നയിക്കുകയും സംരംഭകത്വം ഏറ്റെടുക്കുകയും ജോലി നൽകുകയും ചെയ്യുന്നതിൽ സർക്കാരുമായികൈകോർക്കണം, ” എന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts