അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണം; ​ഗ്രാനൈറ്റ് കർണ്ണാടകയിലെ ​​ഗ്രാമത്തിൽ നിന്ന്

ബെം​ഗളുരു; പുണ്യഭൂമിയായ അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിലേക്ക് കർണ്ണാടകയിലെ ​​ഗ്രാമത്തിൽ നിന്ന് ​ഗ്രാനൈറ്റ് കല്ലുകൾ അയച്ചു.

ബെം​ഗളുരു വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളിയിലെ സദഹള്ളിയിൽ നിന്നാണ് ​ഗ്രാനൈറ്റ് കല്ലുകൾ അയച്ചത്. 5 ട്രക്ക് ലോഡ് ​ഗ്രാനൈറ്റ് കല്ലുകളാണ് ഇത്തരത്തിൽ അയച്ചത്.

വരുന്ന 6 മാസം കൊണ്ട് 2 അടി വീതിയും 4 അടി നീളവുമുള്ള 10000 ​ഗ്രാനൈറ്റ് കല്ലുകൾ അയോധ്യയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. രാമ ജൻമഭൂമിയിൽ ഉയരുന്ന ക്ഷേത്രത്തിന്റെ അടിത്തറ പണിയാനാണ് ഇവ ഉപയോ​ഗിയ്ക്കുന്നത്.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

ഉഡുപ്പി പേജാവർ മഠാധിപതി വിശ്വ പ്രസന്ന തീർഥ സ്വാമി, കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലാജേ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരാണ് ട്രക്കുകൾ ഫ്ലാ​ഗ് ഓഫ് നടത്തിയത്.

ട്രക്കുകൾ യാത്രയാകും മുൻപ് പ്രത്യേക പൂജയും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts