ബെംഗളുരു; ബെംഗളുരുവിലെ വൈദ്യുതി വിതരണത്തെയും ഇപ്പോഴത്തെ കൽക്കരി ക്ഷാമം ബാധിക്കുമെന്ന് നഗരത്തിന്റെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം വ്യക്തമാക്കി .
ഇതിന്റെ ആദ്യ പടിയായി ഏതാനും ഇടങ്ങളിൽ കഴിഞ്ഞ ദിവസം പവർകട്ട് ഏർപ്പെടുത്തുകയും ചെയ്തു. കൽക്കരി ക്ഷാമവും വൈദ്യുതി വിതരണവും നഗരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
കോറമംഗല, എച്ച്എസ്ആർ, ജയനഗർ എന്നിവിടങ്ങൾ ഉൾപ്പെടെ ഇരുന്നൂറിലേറെ സ്ഥലങ്ങളിലാണ് പകൽ വൈദ്യുതി വിതരണം തടസപ്പെട്ടത്.
നഗരത്തിലെ 4 സോണുകളിലായാണ് വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ കൽക്കരി എത്തിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈദ്യുതി തടസ്സപ്പെട്ടത്. .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.