ന​ഗരത്തിൽ നികുതി അടക്കാത്തവർ ശ്രദ്ധിക്കുക; തുടർ നടപടിക്ക് നിർദേശവുമായി ബിബിഎംപി

ബെം​ഗളുരു; ബെം​ഗളുരു ന​ഗര നിവാസികളാണോ നിങ്ങൾ? നികുതി അടക്കുന്നതിൽ കാലതാമസം വരുത്തിയെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

വസ്തു നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാൻ നിർദേശവുമായി ബിബിഎംപി ചീഫ് കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത.

ബിബിഎംപിയിലെ എട്ട് സോണുകളിൽ നിന്നായി നികുതി അടക്കാത്തവരിൽ നിന്ന് അവ വാങ്ങിയെടുക്കാനാണ് നിർദേശം പുറത്ത് വന്നിട്ടുള്ളത്.

  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

നടപ്പു വർഷം 4000 കോടി നികുതി സമാഹരിക്കൽ എന്ന ലക്ഷ്യത്തിൽ ഈ മാസം 23 വരെ 2141 കോടിയാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ വെറും 53% മാത്രമാണിത്.

മഹാദേവപുര സോണിലാണ് ഏറ്റവും കൂടുതൽ നികുതി ലഭിച്ചത് , 524 കോടിയാണ് ഇവിടെ നിന്നും ലഭിച്ചത്. റവന്യൂ ഉദ്യോ​ഗസ്ഥർ നികുതി മുടക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ചീഫ് കമ്മീഷ്ണർ നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
[masterslider id="10"]

Related posts