നഗരത്തിലെ പബ്ബുകൾ ഉടൻ തുറക്കുമെന്ന് സൂചന

ബെംഗളൂരു : ലോക്ക്ഡൗണിനു ശേഷം ഘട്ടംഘട്ടമായി തുറക്കുന്ന കർണാടകയിൽ ജൂലൈ 19 മുതൽ രാത്രി രാത്രി കാല കർഫ്യൂ നീക്കം ചെയ്യുന്നതിനോടൊപ്പം പബ്ബുകൾ തുറക്കാനും സാധ്യത തെളിയുന്നു.

കോവിഡ് -19 അവസ്ഥയെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെസാങ്കേതിക ഉപദേശക സമിതി കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് ഉള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ ശുപാർശ ചെയ്യുന്നു. പോസിറ്റിവിറ്റി നിരക്ക് കുറവുള്ള ജില്ലകളിൽ കൂടുതൽ ഇളവുകൾക്ക് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അനുകൂലമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സമിതിയുടെ ശുപാർശകൾ ചർച്ച ചെയ്യുന്നതിനായി ജൂലൈ 16 വെള്ളിയാഴ്ചയോ ജൂലൈ 17 ശനിയാഴ്ചയോ മന്ത്രിമാരുമായി മുഖ്യമന്ത്രി യോഗം ചേരും.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ജൂലൈ 3 ന് കർണാടക സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ ഇളവ് ചെയ്തിരുന്നു, വാരാന്ത്യ കർഫ്യൂ പിൻവലിക്കുമെന്നും രാത്രി കർഫ്യൂ നേരത്തെ വൈകുന്നേരം 6 മുതൽ 5 വരെ ആയിരുന്നത് രാത്രി 9 മുതൽ 5 വരെ തുടരുമെന്നും പ്രഖ്യാപിച്ചു. മാളുകൾ വീണ്ടും തുറക്കാനും മതസ്ഥലങ്ങൾ പൊതുജനങ്ങൾക്കായി ‘ദർശന’ മാത്രമായി തുറക്കാനും സംസ്ഥാന സർക്കാർ അനുവദിച്ചു.

പരിശീലന ആവശ്യങ്ങൾക്കായി മാത്രമേ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാൻ കഴിയൂ, അതേസമയം സാമൂഹിക, രാഷ്ട്രീയ, വിനോദം, അക്കാദമിക്, സാംസ്കാരിക, മതപരമായ പ്രവർത്തനങ്ങൾ, മറ്റ് ഒത്തുചേരലുകൾ, വലിയ കൂട്ടായ്മകൾ എന്നിവ പാടില്ലെന്നും നിഷ്കർഷിച്ചിരുന്നു.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

വിവാഹങ്ങളിലും കുടുംബ ചടങ്ങുകളിലും അതിഥികളുടെ എണ്ണം നിലവിലെ 40 ആളുകളിൽ നിന്ന് പരമാവധി 100 പേർ വരെ അനുവദിക്കും, കൂടാതെ 20 പേരെ വരെ ശവസംസ്കാരചടങ്ങുകൾക്ക് ഒത്തുകൂടാനും അനുവദിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts