തിങ്കളാഴ്ച മുതൽ മെട്രോ, ബസ് സർവ്വീസുകൾ ! അൺലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി;കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു :പോസിറ്റിവിറ്റി നിരക്ക് 5 % താഴെ എത്തിയ 16 ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

ജൂൺ 21 മുതൽഎല്ലാ കടകൾക്കും രാവിലെ 6 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം.

ബെംഗളൂരു നഗര ജില്ല, ഉത്തരകന്നഡ, ഹാസൻ, ബെളഗാവി,കോലാറ,യാദ്ഗരി, മണ്ഡ്യ, കൊപ്പാൽ,ചിക്കബലപുര, തുമക്കുരു,റായ് ചൂരു, ഹാവേരി, ബാഗൽ കോട്ടെ, കലബുറഗി, രാമനഗര, ബീദർ എന്നീ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു.

50% ആളുകളെ അനുവദിച്ചു കൊണ്ട്  ബസുകൾ സർവ്വീസ് നടത്തും.

50% ആളുകളെ അനുവദിച്ചു കൊണ്ട്  മെട്രോ സർവ്വീസ് നടത്തും.

എ.സി. ഇല്ലാത്ത ഹോട്ടലുകൾ റസ്റ്റോറൻ്റുകൾ എന്നിവക്ക് 50% സീറ്റിംഗ് കപ്പാസിറ്റിയോടെ രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാം, ഇരുന്ന് ഭക്ഷണം കഴിക്കാം.

മദ്യശാലകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല, വൈകുന്നേരം 5 വരെ മദ്യം പാർസലിൽ ലഭിക്കും.

സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിൽ 50 % ആളുകൾക്ക് ജോലി ചെയ്യാം.

എ.സി ഇല്ലാത്ത ലോഡ്ജ് ,റിസോർട്ട് 50% ആളുകളെ പ്രവേശിപ്പിക്കാം.

ജിമ്മുക്കൾ 50% ആളുകളെ വച്ച് പ്രവർത്തിപ്പിക്കാം.

ഹാസൻ ,ഉഡുപ്പി, ബെംഗളുരു ഗ്രാമ ജില്ല, ശിവമൊഗ്ഗ,കൊടുഗു, ബെള്ളാരി, വിജയപുര,ചിത്രദുർഗ തുടങ്ങിയ 13 ജില്ലകളിൽ ലോക്ക് ഡൗൺ തുടരും.

മൈസൂരു ലോക്ക് ഡൗൺ തുടരും.

സംസ്ഥാനം മുഴുവൻ രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യൂവും തുടരും.

സിമ്മിംഗ്,ഷോപ്പിംഗ് മാളുകൾ പബ്ബുകൾ സകൂളുകൾ, ആരാധനാലയങ്ങൾ, തീയേറ്ററുകൾ എന്നിവ തുറക്കില്ല.

ഈ മാറ്റങ്ങൾ ജൂലൈ 5 വരെ നിലനിൽക്കും, അതിന് ശേഷം സാഹചര്യം പരിശോധിച്ച് പുതിയ തീരുമാനങ്ങൾ എടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us