ഐലൻഡ് എക്‌സ്‌പ്രസിൽ മദ്യം കടത്തിയ മലയാളി യുവതികൾ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഐലൻഡ് എക്‌സ്‌പ്രസിൽ നാട്ടിലേക്ക് മദ്യം കടത്തിയ മലയാളി യുവതികൾ റെയില്‍വേ പോലീസിന്റെ പിടിയിൽ.

തിരുവനന്തപുരം സ്വദേശികളായ ദീപി (33), ഷീജ (23) എന്നിവരാണ് കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി പോലീസിന്റെ പിടിയിലായത്. ലോക്ഡൗണ്‍ കാല വില്‍പ്പന ലക്ഷ്യമാക്കിയാണ് ഇവർ തീവണ്ടിയില്‍ മദ്യം കടത്തിയത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

സ്ത്രീകളെ ഉപയോഗിച്ച്‌ മദ്യകടത്ത് നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 750 മി. ലിറ്ററിന്‍റെ നാല് തരത്തിലുള്ള 62 കുപ്പി മദ്യശേഖരം കണ്ടെത്തിയത്.

കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും വാങ്ങുന്ന മദ്യം കുപ്പിക്ക് 2,500 രൂപ മുതല്‍ 3,000 രൂപ വരെ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്. മദ്യകടത്ത് നടത്തുന്ന സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts