ബെംഗളൂരുവിലെ കോവിഡ് 19 രോഗികളിൽ ഭൂരിഭാഗവും രോഗ ലക്ഷണങ്ങളില്ലാത്തവർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ കോവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് ദിനം പ്രതി വർധിച്ചു വരുകയാണ്. കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ  95.9 ശതമാനം കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നു.

ബെംഗളൂരു നഗരത്തിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത കേസുകളുടെ എണ്ണം സംസ്ഥാനത്തേക്കാളും കൂടുതലാണ്. നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 99.4 ശതമാനം കേസുകളിലും രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് സംസ്ഥാനത്തെ കോവിഡ് 19 വാർ റൂമിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

ലാൻസെറ്റ്സ് കോവിഡ് 19 കമ്മീഷൻ ഇന്ത്യ ടാസ്‌ക് ഫോഴ്‌സിന്റെ അഭിപ്രായത്തിൽ കോവിഡ് 19 രണ്ടാം തരംഗത്തിലെ മിക്ക അണുബാധകളും ലക്ഷണങ്ങൾ ഇല്ലാത്തതോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങളോട് കൂടിയതൊ ആണ്. ഇത് കൂടാതെ രണ്ടാം തരംഗത്തിൽ അണുബാധ കൂടുതൽ വേഗത്തിൽ പടരുന്നുണ്ട് എന്നും അവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
[masterslider id="10"]

Related posts