റാഗിംഗ്;മൂന്നു മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പുതുതായി കോളേജിൽ ചേർന്ന വിദ്യാർഥികളെ റാഗ് ചെയ്തതിന് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളായ മൂന്നുപേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്നാംവർഷ ബിബിഎ വിദ്യാർഥികളായ ഒൻപതുപേർ ചേർന്ന് താമസിച്ചിരുന്ന വീട്ടിലെത്തിയാണ് ഇവർ അതിക്രമം കാട്ടിയത്.

മൂന്ന് കുട്ടികളുടെ തല ബലമായിമുണ്ഡനം ചെയ്യിപ്പിച്ചു.

ഇവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ വീണ്ടും വരുമെന്നും അനുസരിക്കാത്തവരെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!

തുടർന്ന് അതിക്രമത്തിന് ഇരയായ കുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായ റെജിൻ റിയാസ് – കോഴിക്കോട്, കണ്ണൂരിൽനിന്നുള്ള മുഹമ്മദ് ആദിൽ, മുഹമ്മദ് നിസാമുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us