പാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാത്തതിന്റെ പേരില്‍ യുവാവിന് ഭാര്യാപിതാവിന്റെയും ബന്ധുക്കളുടെയും ക്രൂരമർദ്ദനവും കൊലപാതക ശ്രമവും

ബെംഗളൂരു: ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് പാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാത്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് പരാതി. കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു.

തലയ്ക്ക് ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ഗോപാലകൃഷ്ണയാണ് മര്‍ദ്ദനത്തിന് ഇരയായത്. ഒന്നര കൊല്ലം മുന്‍പായിരുന്നു ഗോപാലകൃഷണയുടെ കല്യാണം. ഗായത്രിയെയാണ് വിവാഹം ചെയ്തത്. ഹോട്ടലിലെ ജീവനക്കാരനാണ് ഗോപാലകൃഷ്ണ.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

കല്യാണത്തിന് ശേഷം ഭാര്യയുമൊന്നിച്ച് സ്വന്തം വീട്ടിലേക്ക് ഗോപാലകൃഷ്ണ മാറി. എന്നാല്‍ അവിടെ താമസിക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. ഗായത്രിയെ കെ ആര്‍ പുരത്തിലാണ് മാറ്റി താമസിപ്പിച്ചത്.

ശനിയാഴ്ച പാചകവാതകം തീര്‍ന്നു എന്ന് ഗായത്രി വിളിച്ചു പറഞ്ഞു. ഉടന്‍ തന്നെ റീഫില്‍ ചെയ്ത് തരാനും ആവശ്യപ്പെട്ടു. ശരീരത്തിന് സുഖമില്ലാതിരുന്ന ഗോപാലകൃഷ്ണ അടുത്ത ദിവസം പ്രശ്‌നം പരിഹരിക്കാമെന്നും അതുവരെ ഭക്ഷണം എത്തിച്ച് നല്‍കാമെന്ന് പറഞ്ഞു. ഗായത്രി ഭര്‍ത്താവിനോട് മോശമായി സംസാരിച്ചതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഗായത്രി ഇക്കാര്യം അച്ഛനോടും ബന്ധുക്കളോടും പറഞ്ഞു. ഇവരോട് കയര്‍ത്തു സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഹോട്ടലില്‍ നിന്ന് വിളിച്ചുവരുത്തിയ ഗോപാലകൃഷ്ണയെ ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന്  ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് പരാതി.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

തുടര്‍ന്ന് കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്ന് താക്കീത് നല്‍കി യുവാവിനെ വിട്ടയച്ചതായി പരാതിയില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts