സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി.ദേശീയ നേതാവിൻ്റെ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ്; 2 പേർ അറസ്റ്റിൽ.

ബെംഗളൂരു : സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിൻ്റ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ 10 അംഗ സംഘത്തിലെ 2 പേരെ അറസ്റ്റ് ചെയ്ത് സൈബർ ക്രൈം പോലീസ്.

മുഹമ്മദ് ഷൗക്കിൻ (28), ഇബ്രാഹിം (36) എന്നിവരാണ് അറസ്റ്റിലായത്.ഉത്തർപ്രദേശിലെ മഥുര സ്വദേശികളാണ് ഇവർ.

  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ

5 മൊബൈൽ ഫോണുകളും 10 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.

മുഖ്യ സൂത്രധാരനായ ലിയാഖത്ത് ഉൾപ്പെടെ 8 പേർ റെയ്ഡിനിടെ രക്ഷപ്പെടുകയായിരുന്നു.

രാഷ്ട്രീയ നേതാക്കളുടെ പേരിൽ മാത്രമല്ല, മുതിർന്ന ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി മെസഞ്ചർ വഴി നിരവധി ആളുകളിൽ നിന്ന് പണം തട്ടിയത് ഇവരാണ് എന്ന് തെളിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts