ചിട്ടി ഇടപാടുകളിൽ തട്ടിപ്പ്: ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: ചിട്ടി ഇടപാടുകാരുടെ പണവുമായി മുങ്ങിയ ദമ്പതികൾ പോലീസ് പിടിയിലായി. ഗിരിനഗർ ദത്തത്രേയ നിവാസിയായ ജ്ഞാനേഷ് 46, ഇയാളുടെ ഭാര്യ ലീലാവതി 42 എന്നിവരാണ് ഗംഗ നഗർ പോലീസിന്റെ പിടിയിലായത്.

ഡ്രൈവർ കൂടിയായ ജ്ഞാനേഷും ഭാര്യയും ചേർന്ന് വർഷങ്ങളായി ചിട്ടി നടത്തിവരികയായിരുന്നു. ഇവരുമായി ഇടപാടു നടത്തിയിരുന്ന നൂറിലധികം പേരാണ്പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ 106 പേരിൽനിന്ന് ഇവർ പണം പറ്റിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പണവുമായി മുങ്ങിയ ഇവർ നഗരത്തിനു പുറത്തുള്ള ബന്ധുവിന്റെവീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

കഴിഞ്ഞ രണ്ടു മാസത്തോളമായി ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ ഫോണുകൾ പ്രവർത്തനരഹിതമാക്കിയതിനാൽ ഇടപാടുകാർക്ക് ഇവരെ കണ്ടെത്താനായില്ല.

തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. ഇതിനിടയിൽ താമസിച്ചിരുന്ന വീട് വില്പനയ്ക്ക് ഒരുങ്ങുകയായിരുന്നു പ്രതികൾ. വിവരമറിഞ്ഞ് പരാതിക്കാർ തന്നെ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അവർ നടത്തിയിട്ടുള്ള പണമിടപാടുകൾ എത്രയാണെന്ന് പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts