കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികൾക്ക് നിബന്ധനകളുമായി ഹൈക്കോടതി.

ബെംഗളൂരു : സർക്കാർ അധീനതയിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും നിർദ്ദേശിക്കുന്ന കൊറോണ വൈറസ് രോഗികളിൽനിന്ന് യാതൊരുവിധ ചാർജും ഈടാക്കാൻ പാടില്ലെന്നും നേരിട്ട് എത്തുന്ന രോഗികളിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ പരസ്യമായി പ്രദർശിപ്പിക്കണമെന്നും സ്വകാര്യ ആശുപത്രികളോട് ഹൈക്കോടതി.

ഇത് കൃത്യമായ നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികൾ നിബന്ധനകൾക്ക് അതീതമായി അന്യായമായ ചാർജുകൾ ഈടാക്കുന്നതായി കാണിച്ച് നൽകിയ സ്വകാര്യ ഹർജി തീർപ്പാക്കി കൊണ്ടാണ് ചീഫ് ജസ്റ്റിസ് അഭയ എസ് ഓകാ അംഗമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശങ്ങൾ നൽകിയത്.

  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം

ജൂൺ ഇരുപത്തി മൂന്നാം തീയതി സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ഇതിനെതിരായി വരുന്ന പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കാൻ ഉള്ള നടപടികൾ സർക്കാർ തലത്തിൽ തന്നെ ഉറപ്പുവരുത്തണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശപ്രകാരം എത്തുന്ന രോഗികളുടെ ചികിത്സാചെലവുകൾ സർക്കാരിൽനിന്ന് ഈടാക്കാമെന്നതിനാൽ, ചികിത്സതേടിയ രോഗികൾക്ക് ആക്ഷേപമോ, പരാതിയോ ഉണ്ടെങ്കിൽ പരിഹാര മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി

ദിനംപ്രതി ഏകദേശം ഒരു ലക്ഷത്തോളം പരിശോധനകൾ നടത്തുന്ന സാഹചര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ട് എന്ന് കോടതി സർക്കാരിനെ ഓർമിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us