ബി.എം.ടി.സി-കെ.എസ്.ആർ.ടി.സി പണിമുടക്ക് തുടരുന്നു; പ്രതിരോധിക്കാൻ സ്വകാര്യബസുകൾ നിരത്തിലിറക്കാൻ സർക്കാർ ആലോചന

ബെംഗളൂരു : തൊഴിലാളി യൂണിയനുകളുടെ അപ്രതീക്ഷിതമായ പണിമുടക്ക് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളെ നിരത്തിലിറക്കി താൽക്കാലിക പരിഹാരത്തിന് സർക്കാർ ആലോചിക്കുന്നു.

കഴിഞ്ഞദിവസം തുടങ്ങിയ മിന്നൽ പണിമുടക്ക് ഇതുവരെ അവസാനിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇങ്ങനെയൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നത്.

പണിമുടക്ക് ശനിയാഴ്ചയും തുടർന്നു. തൊഴിലാളി സംഘടനകളുടെ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സമവായം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സ്വകാര്യ ബസുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഗതാഗത മന്ത്രി ലക്ഷ്മൺ സാവഡി അഭിപ്രായപ്പെട്ടു.

  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ

എന്നാൽ തൊഴിലാളി സംഘടനകളുടെ ചർച്ചയിൽ കർഷക നേതാവായ കോടി ഹള്ളി ചന്ദ്രശേഖറിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് സംഘടനാ നേതാക്കൾ ചർച്ചയ്ക്ക് വരാൻ ഇനിയും തയ്യാറായിട്ടില്ല.

ചർച്ച നടത്താനും സമവായം ഉണ്ടാക്കാനുമുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും, തൊഴിലാളി സംഘടനകളിൽ പെടാത്ത നേതാവായ ചന്ദ്രശേഖറിനെ ചർച്ചയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും സർക്കാർ വക്താവ് അറിയിച്ചു.

  ലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!

തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമായി മുന്നോട്ടു പോകും എന്ന നിലപാടിലാണ് സംഘടനാ നേതാക്കൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉഷ്ണതരംഗ ഭീഷണി; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില ഉയരുന്നു, ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts

Click Here to Follow Us