രാജ്യാന്തര ഫുട്ബാൾ താരവും കർണാടക- കേരള സന്തോഷ് ട്രോഫി താരവുമായിരുന്നു ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു.

ബെംഗളൂരു : രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും  കർണാടകക്കും കേരളത്തിനും വേണ്ടി സന്തോഷ് ട്രോഫി കളിക്കുകയും ചെയ്ത ഫ്രാൻസിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു.

ഇന്നലെ രാവിലെ ഹൃദയാഘാതം മൂലം ഐ.ടി.ഐ.യിൽ വച്ചാണ് മരണം സംഭവിച്ചത്.

പൊതുദർശനത്തിന് ശേഷം മൃതദേഹം തൃശ്ശൂരിലെ നാട്ടിലേക്ക് കൊണ്ടുപോയി.

കെ.എസ്.എഫ്.എ, ബി.ഡി.എഫ്. എന്നിവരുടെ പ്രതിനിധികൾ നേരിട്ടെത്തി അനുശോചനം അറിയിച്ചു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

മുമ്പ് കേരള പോലീസിൽ അംഗമായിരുന്ന ഇഗ്‌നേഷ്യസ് ഗോൾവലക്ക് മുമ്പിൽ മിസ്റ്റർ ഡിപ്പൻ്റെബിൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ഇക്കാലയളവിൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിരുന്നു.

പിന്നീട് ബെംഗളൂരു ഐ.ടി.ഐ.യിൽ നിന്ന് അവസരം വന്നപ്പോൾ കേരള പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് ക്ലബ് മാറിയത്.

1984 മുതൽ 1986 വരെ കേരളത്തിൽ കളിച്ച ഫ്രാൻസിസ് 1993 വരെ കർണാടകക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ കളിച്ചു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

ടാറ്റ സൂപ്പർ സോക്കർ സീരീസിൽ ഇന്ത്യക്കു വേണ്ടിയും ബൂട്ടണിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
[masterslider id="10"]

Related posts