കർണാടക ആർ.ടി.സി. ബസ്സുകളിൽ ഇനി അധിക നിരക്ക് ഉണ്ടാവില്ല

ബെംഗളൂരു: കർണാടക ആർ.ടി.സി. അന്തർസംസ്ഥാന ബസ്സുകളിൽ ഇനി വാരാന്ത്യങ്ങളിൽ അധിക നിരക്ക് ഉണ്ടാവില്ല. കേരളത്തിലേക്കുൾപ്പെടെയുള്ള അന്തസ്സംസ്ഥാന ബസുകളിൽ മുമ്പുണ്ടായിരുന്നതു പോലെ വാരാന്ത്യങ്ങളിൽ പത്തു ശതമാനം അധിക നിരക്ക് ഈടാക്കേണ്ടെന്ന് കർണാടക ആർ.ടി.സി. തീരുമാനിച്ചു.

ഒട്ടേറെ മലയാളികളാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് കർണാടക ആർ.ടി.സി. ബസുകളെ ആശ്രയിക്കുന്നത്. കോവിഡ് കാലമായതിനാൽ യാത്രക്കാർ കുറയാതിരിക്കാനാണ് വാരാന്ത്യങ്ങളിൽ അധിക നിരക്ക് ഈടാക്കാത്തതെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

കോവിഡിനുമുമ്പ് യാത്രക്കാരുടെ തിരക്ക് കാരണം വാരാന്ത്യങ്ങളിൽ പ്രത്യേക സർവീസുകൾ നടത്തുകയും പത്ത് ശതമാനം അധികനിരക്ക് ഈടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ അധികൃതർ ഈടാക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts