ബെംഗളൂരു കലാപം;മുൻ ബി.ബി.എം.പി.മേയറും കോൺഗ്രസ് നേതാവുമായ സമ്പത് രാജ് പ്രതി!

ബെംഗളൂരു : ആഗസ്റ്റ് 11 ന് സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് നഗരത്തിലെ ഡി.ജെ. ഹളളി, കെ.ജി.ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അക്രമണ സംഭവങ്ങളിൽ കോൺഗ്രസ് നേതാവും മുൻ ബി.ബി.എം.പി.മേയറുമായ സമ്പത് കുമാറിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്.

സ്ഥലത്തെ കൗൺസിലറായ സമ്പത്ത് രാജിന് അക്രമത്തെക്കുറിച്ച് നേരത്തേ വിവരം ലഭിച്ചിരുന്നെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു

സമ്പത്ത് രാജിനോടൊപ്പം പുലികേശി നഗർ കോൺഗ്രസ് കൗൺസിലർ അബ്ദുൽ സക്കീറിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

സമ്പത്ത് രാജിന്റെ സഹായി അരുൺ കുമാറിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

സമ്പത് കുമാറിൻ്റെ ഫോൺ കോളുകൾ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

പുലികേശി നഗർ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമികൾ തകർത്തിരുന്നു, പോലീസ് സ്‌റ്റേഷനുകളും വാഹനങ്ങളും ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം

പോലീസ് വെടിവെപ്പിലും മറ്റുമായി 3 പേർ ആണ് സംഭവത്തിൽ മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ 'സ്പെഷ്യൽ' സർവീസ് വിജയംകണ്ടു
[masterslider id="10"]

Related posts

Click Here to Follow Us