4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു;യുവാവിനെ വെടിവച്ച് വീഴ്ത്തി പോലീസ്.

ബെംഗളൂരു : നാലു വയസ്സുകാരിയെ തട്ടി
ക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ
പൊലീസ് വെടിവച്ചു പിടികൂടി.

ഗുരുതരാവസ്ഥയിലുള്ള ബാലികയെയും അറസ്റ്റിലായ ദിനേഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മജിസ്റ്റിക്കിൽ നിന്നു ഞായറാഴ്ച ഉച്ചയോടെയാണ് ബാലികയെ കാണാതായത്.

കുട്ടിയെ ദിനേഷ് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നെന്ന് ശ്രീരാംപുര പൊലീസ് ഇൻസ്പെക്ടർ സുനിൽ നായിക് പറഞ്ഞു.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

സി.സി.ടി.വി.ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ മനസ്സിലാക്കിയ പോലീസ് സംഘം ഒക്കലി പുരത്തിന് അടുത്തു വച്ച് പ്രതിയെ വളയുകയായിരുന്നു.

കത്തികൊണ്ട് അക്രമിച്ച് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചപ്പോൾ ആദ്യം പോലീസ് ഇൻസ്പെക്ടർ മുകളിലേക്ക് വെടിവച്ചു.

കീഴടങ്ങാതെ ആയപ്പോൾ കാലിൽ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts