രണ്ടാം വിവാഹം മറച്ചുവെയ്ക്കുന്നതിന് 3 വയസുളള മകളെ കൊന്ന് കുഴിച്ചുമൂടി!

ബെംഗളൂരു: തന്റെ രണ്ടാം വിവാഹം മറച്ചുവെയ്ക്കുന്നതിന് മൂന്ന് വയസുളള മകളെ കൊന്ന് കുഴിച്ചുമൂടി അച്ഛന്റെ ക്രൂരത. ഗുട്ടിദുര്‍ഗയിലാണ് നാടിനെ നടുക്കിയ സംഭവം. നിംഗപ്പയാണ് പ്രതി. രണ്ടാം വിവാഹത്തില്‍ ആദ്യ ഭാര്യയ്ക്ക് സംശയം തോന്നി തുടങ്ങിയതിനെ തുടര്‍ന്നാണ് മകളെ 35കാരന്‍ ക്രൂരമായി കൊന്നത്.

രണ്ടാം വിവാഹത്തില്‍ ജനിച്ച കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച്‌ കൊന്നത്. തുടര്‍ന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യ വിവാഹത്തില്‍ നിംഗപ്പയ്ക്ക് രണ്ടു ആണ്‍കുട്ടികള്‍ ഉണ്ട്. അതിനിടെയാണ് ചിത്രദുര്‍ഗയില്‍ ജോലി ചെയ്യുന്ന ശശികലയെ നിംഗപ്പ പരിചയപ്പെടുന്നതും ഇവര്‍ പരസ്പരം അടുക്കുന്നതും. നിംഗപ്പയുടെ രണ്ടാം വിവാഹത്തിലുളള മകളുടെ പേരാണ് സിരിഷ.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ചിത്രദുര്‍ഗയില്‍ രണ്ടാമത്തെ ഭാര്യയോടൊപ്പം താമസം തുടങ്ങിയതോടെയാണ് ആദ്യ ഭാര്യയ്ക്ക് സംശയം തോന്നി തുടങ്ങിയത്. ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ, രണ്ടാമത്തെ വിവാഹം നടന്ന കാര്യം ഒരു കാരണവശാലും പുറത്ത് അറിയാതിരിക്കാനാണ് നിംഗപ്പ ഈ ക്രൂരകൃത്യം ചെയ്തത്.

സിരിഷയെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഗുട്ടിദുര്‍ഗയില്‍ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശശികല മകളെ കുറിച്ച് ചോദിക്കാന്‍ തുടങ്ങിയതോടെയാണ് സത്യം പുറത്തുവന്നത്.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

കൂട്ടുകാരന്റെ വീട്ടിലുണ്ട് എന്നെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ ശശികല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നിംഗപ്പയാണെന്ന് തെളിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
[masterslider id="10"]

Related posts