മാണി ഇടഞ്ഞു തന്നെ : അസൌകര്യം മൂലം യു ഡി എഫ് യോഗത്തില്‍ പങ്കെടുത്തില്ല .

കോട്ടയം: യുഡിഎഫ് യോഗത്തിൽ പങ്കെ‌ടുക്കാതിരുന്നത് വ്യക്തിപരമായ അസൗകര്യം മൂലമാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ എം മാണി. ഇക്കാര്യം ഉമ്മൻചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിരുന്നതായും അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.

അതേസമയം മാണിയുടെ അസൗകര്യത്തെ തുടർന്ന് അടുത്തമാസം പത്തിലേക്ക് മാറ്റിവച്ച യോഗത്തിൽ പങ്കെടുക്കാനാകുമോയെന്ന് പറയാനാകില്ലെന്നും മാണി പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന ആദ്യ യുഡിഎഫ് യോഗമായിരുന്നു ഇന്നലത്തേത്. യോഗത്തിൽ ചെന്നിത്തല തന്നെയായിരുന്നു അധ്യക്ഷൻ.

  കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമില്ല; തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

അവസാന നിമിഷം വരെ പങ്കെടുക്കുമെന്ന സൂചനകൾ നൽകിയിരുന്ന മാണി പെട്ടെന്നാണ് വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി പിന്മാറിയത്. യോഗത്തിലേക്ക് പ്രതിനിധിയെയും മാണി അയച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts