പഴയ നോട്ടുകൾ വിൽക്കാൻ ശ്രമിച്ച 3 പേർ ബെംഗളൂരുവിൽ പിടിയിലായി

ബെംഗളൂരു: 30 ലക്ഷം വിലമതിക്കുന്ന നിരോധിത നോട്ടുകൾ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ നഗരത്തിൽ പിടിയിലായി.

കെ പി അഗ്രഹാര നിവാസിയായ 32 വയസുകാരനായ കിരൺ കുമാർ വി. നാഗര്‍ഭാവി സ്വദേശിയായ 48 വയസുകാരനായ പ്രവീൺ കുമാർ ബി ആർ, കാമക്ഷിപാളയ നിവാസിയായ 24 വയസുകാരനായ പവൻ കുമാർ എന്നിവരാണ് കുറ്റാരോപിതർ.

നിരോധിച്ച നോട്ടുകളുടെ മുഖവിലയുടെ 10 ശതമാനത്തിനു നോട്ടുകൾ വിൽക്കുവാൻ ആള് ഉണ്ടെന്നും മുഖവിലയുടെ 30 ശതമാനം രൂപക് പ്രസ്തുത നോട്ടുകൾ ആർ ബി ഐ യിൽ നിന്നും മാറ്റി വാങ്ങാം എന്നുമാണ് ഇവർ ആളുകളെ വിശ്വസിപ്പിക്കുന്നത് 

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

ഈ നോട്ടുകളുടേ ഉറവിടം എവിടെ നിന്നാണ് എന്ന് തങ്ങൾക്ക് അറിയില്ല എന്നാണ് മൂവരും അറിയിച്ചത്. മലാഗലാ സ്വദേശിയായ ഹനുമന്ത ഗൗഡ വിജയനഗർ സ്വദേശിയായ രാജശേഖർ എന്നിവരിൽ നിന്നാണ് ഇവർക്കു നോട്ടുകൾ ലഭിക്കുന്നത്. ഈ രണ്ട് പേർക്കുമായുള്ള തിരച്ചിൽ നടക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതോട കേസിൽ കൂടുതൽ വ്യക്തത വരുമെന്ന് ഒരു അന്യോഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts