യു.എൻ.എ.കർണാടക നഴ്സസ് ദിനം ആഘോഷിച്ചു.

ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു‌എൻ‌എ) കർണാടക ഇന്റർനാഷണൽ നഴ്‌സസ് ദിനാഘോഷം കർണാടക പ്രവാസി കോൺഗ്രസുമായി (കെപിസി) ചേർന്നു രാവിലെ 11.00 ന് ബെംഗളൂരുവിലെ ഉപ്പാർ പേട് പോലീസ് സ്റ്റേഷനിൽ വച്ച് നടന്നു.

മുൻ മന്ത്രിയും ഗാന്ധി നഗർ എം.എൽ.എയുമായ ദിനേശ് ഗുണ്ടറാവു ഉൽഘാടനം ചെയ്തു.

ചിത്രത്തിന് മുന്നിൽ ഭദ്ര ദീപം കൊളുത്തി ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികംആഘോഷിച്ചു.

ട്രാഫിക്, ലോ ആൻഡ് ഓർഡർ പോലീസ് സ്റ്റേഷൻ യു.എൻ.എ പ്രവർത്തകർ ശുചീകരിച്ച് അണുവിമുക്തമാക്കി.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

പൊലീസുകാർക്ക് മാസ്കുകളും കയ്യുറകളും വിതരണം ചെയ്തു.

കർണാടക നഴ്സിംഗ് രജിസ്ട്രാർ ശ്രീമതി ഉഷ ബണ്ടാരി , അഡ്വ സത്യൻ പുത്തൂർ (മുൻ പിസിസി പ്രസിഡന്റ്), യുഎൻഎയുടെ നിയമോപദേഷ്ടാവ് ഷാജി ടി വര്ഗീസ്, രമേശ്.ഡി. ഡി.സി.പി ബാംഗ്ലൂർ സിറ്റി പോലീസ്, എം സുരേഷ് ഇൻസ്പെക്ടർ ഉപർ പെട്ട്‌ പോലീസ് സ്റ്റേഷൻ, മിസ്റ്റർ അലക്സ്. (കെപിസി), രാജേന്ദ്രൻ (കെപിസി) ശ്രീ സുമോജ്‌ (കെപിസി) എന്നിവർ ആശംസകൾ നേർന്നു.

യു.എൻ.എ സംസ്ഥാന നേതാക്കൾ ആയ അനിൽ പാപ്പച്ചൻ, അംജിത് എസ് തങ്കപ്പൻ, പ്രശാന്ത് നാരായൺ, അനിൽ കളമ്പുകാട്ട് , രാജേഷ് ഗോപി, ജുബിൻ തോമസ്, സുജിത് സി.പി, ചിന്തു , എൽദോ മണി, ശ്രീമതി ബെങ്ങരി ചടങ്ങിൽ പങ്കെടുത്തു.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

തുടർന്നു കർണാടക നഴ്സിംഗ് കൗൺസിൽ (കെഎൻ‌സി)യും അണുവിമുക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു
[masterslider id="10"]

Related posts