2 മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 300 കടന്നു.

ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 37 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

2 പേർ ഇന്നലെ സംസ്ഥാനത്ത് മരിച്ചു, ഇതിൽ ഒരാൾ ദാവനഗെരിയിലെ (48) വയസുകാരിയും കലബുറഗിയിൽ 56 വയസുകാരനുമാണ് മരിച്ചത്.

ഇതില്‍ 22 കേസുകള്‍ ദാവനഗരെയിലാണ് ,ഏഴു കേസുകള്‍ ബീദറില്‍ റിപ്പോര്‍ട്ട്‌ ചെയ്തു, 2 കേസുകൾ മണ്ഡ്യയില്‍ നിന്നാണ് 2 കേസ് കലബുറഗിയിലും ഓരോ കേസുകൾ ഹാവേരി, വിജയപുര ,ചിക്കബല്ലാപുര,ബെംഗളൂരു നഗര ജില്ല എന്നിവിടങ്ങളിലുമാണ്.

ആകെ രോഗബാധിതരുടെ എണ്ണം 651 ആയി,ഇതുവരെ 27 പേര്‍ മരിച്ചു,321 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,302 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 150 ആണ് ഇതില്‍ 75 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു 6 പേര്‍ മരിച്ചു,68 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു ഗ്രാമജില്ലയില്‍ ആകെ കേസുകള്‍ 12 ആയിരുന്നു ,ഇതില്‍ എല്ലാവരും ആശുപത്രി വിട്ടു.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

http://bangalorevartha.in/covid-19

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..