പാസിങ്ങ് ഔട്ട് പരേഡിന് 256 പോലീസുകാർക്ക് യൂണിഫോം തയ്യാറാക്കി നൽകാമെന്ന് ഉറപ്പു നൽകിയ തുന്നൽക്കാരൻ മുങ്ങി;കേസെടുത്ത് പോലീസ്.

ബെംഗളൂരു : പോലീസുകാർക്ക് പാസിംഗ് ഔട്ട് പരേഡിന് ഉള്ള യൂണിഫോം തയ്യാറാക്കി നൽകാതെ മുങ്ങിയ തയ്യൽക്കാരന് എതിരെ കേസ്.

തനിസന്ദ്ര സ്വദേശി ഗണപതി (42) ക്ക് എതിരെയാണ് പോലീസ് ട്രെയിനിങ് സ്കൂളിലെ പോലീസുകാർ പരാതിനൽകിയത്.

പരിശീലനം പൂർത്തിയാക്കിയ 286 കോൺസ്റ്റബിൾ മാർക്കുള്ള യൂണിഫോം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പണം വാങ്ങിയത്.

  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ

ബെൽറ്റും തൊപ്പിയും ഉൾപ്പെടെ ഒരാൾക്ക് 3400 രൂപ വീതം ഈടാക്കിയിരുന്നു.

എന്നാൽ സമയത്ത് യൂണിഫോം എത്തിച്ചു നൽകാൻ കഴിയില്ലെന്ന്  മനസ്സിലാക്കിയ ഇയാൾ മുങ്ങുകയായിരുന്നു എന്ന് പോലീസുകാർ ആരോപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us