കശ്മീരില്‍ സ്ഥലം വില്‍പ്പനയ്ക്കുണ്ടോ? ഗൂഗിളില്‍ തിരഞ്ഞത് ലക്ഷങ്ങള്‍!!

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞത് മറ്റൊന്നാണ്!!

ജമ്മു-കശ്മീരിന് പ്രത്യേക അധികാരങ്ങളും പദവികളും നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370ഉം 35എയും റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ജനങ്ങളും വലിയ തിരക്കിലായിരുന്നു!!

കശ്മീര്‍ വിഷയത്തിലോ സഭയില്‍ നടക്കുന്ന ബഹളത്തിലോ ആയിരുന്നില്ല ജനങ്ങള്‍ക്ക്‌ താത്പര്യം. അവര്‍ തിരഞ്ഞത് “കശ്മീരില്‍ ഭൂമി വില്‍പ്പനയ്ക്ക്” ഉണ്ടോയെന്നാണ്.

ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയാതോടെ, ‘കശ്മീരില്‍ സ്ഥലങ്ങള്‍ വില്‍പ്പനയ്ക്ക്’ എന്ന വ്യാജ സന്ദേശം വാട്‌സ്‌ആപില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ആളുകള്‍ ഗൂഗിളില്‍ “തിരച്ചില്‍” തുടങ്ങിയത്.

അതേസമയം,ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കശ്മീരില്‍ പ്ലോട്ട് വാങ്ങാന്‍ അന്വേഷകര്‍ ഏറെയുണ്ടായിരുന്നത്. കൂടാതെ, കശ്മീരില്‍ എങ്ങനെയാണ് ഭൂമി വാങ്ങാന്‍ കഴിയുന്നതെന്നും ഇവര്‍ അന്വേഷിച്ചു. കശ്മീരില്‍ മാത്രമല്ല ലഡാക്കിലും ഭൂമിക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ചിലരാകട്ടെ വില്ലകള്‍ വാങ്ങാന്‍ വരെ തയ്യാറായിരുന്നു!!

ജമ്മു-കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370ഉം 35എയും പ്രകാരം കശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങുന്നതിനോ ജോലി നേടുന്നതിനോ കഴിയില്ലായിരുന്നു. ഇപ്പോള്‍ പ്രത്യേക പദവികള്‍ എടുത്തുമാറ്റിയതോടെ രാജ്യത്തിന്‍റെ ഏതു ഭാഗത്തുള്ളവര്‍ക്കും ജമ്മു-കശ്മീരില്‍ ഭൂമി വാങ്ങുന്നതിനും സ്ഥിരതാമസമാക്കുന്നതിനും കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബായ് എയർപോർട്ടിൽ ഡ്രോൺആക്രമണത്തിൽ തീപിടുത്തം; വിമാനത്താവള പ്രവർത്തനം നിർത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us