ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സുഹൃത്ത് സ്വർണാഭരണങ്ങളുമായി മുങ്ങി!

ബെംഗളൂരു: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സുഹൃത്ത് സ്വർണാഭരണങ്ങളുമായി മുങ്ങി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ 2.2 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ തട്ടിയെടുത്തതായാണ് പരാതി.

സംഭവത്തിൽ ജെ.പി. നഗർ സ്വദേശി മഞ്ജുനാഥ് എന്ന വിനോദിന്റെപേരിൽ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. രാജരാജേശ്വരി നഗർ സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്.

ജൂൺ ആദ്യ ആഴ്ചയിലാണ് വീട്ടമ്മയ്ക്ക് മഞ്ജുനാഥിന്റെ ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നത്. പിന്നീട് ഇയാൾ വീട്ടമ്മയുമായി നിരന്തരം ചാറ്റിങ് തുടങ്ങി. ഇതിനിടെ ഫോൺ നമ്പറും കൈമാറി. മൂന്നാഴ്ചയ്ക്കുശേഷം ഫോണിൽ വിളിച്ച് സഹോദരി ചില സാമ്പത്തിക ഇടപാടിൽ പെട്ടിരിക്കുകയാണെന്നും 4500 രൂപ കടമായി നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് വീട്ടമ്മ തുക കൈമാറി.

  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം

ദിവസങ്ങൾക്കുശേഷം അമ്മ ആശുപത്രിയിലാണെന്നും ഒന്നരലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും തുക കൈവശമില്ലാത്തതിനാൽ മൂന്നുമാലകൾ ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ വീട്ടമ്മ ഇയാൾക്ക് നൽകുകയായിരുന്നു. 2.2 ലക്ഷം രൂപയാണ് ഇതിന്റെ മതിപ്പുവില. പിന്നീട് മഞ്ജുനാഥിനെ ഫോണിൽ വിളിച്ചാൽ ലഭിക്കാതെയായി. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ അടുക്കളകളിലേക്ക് ഇനി ഗ്യാസ് സിലിണ്ടറുകൾ എത്തില്ല? പകരം പൈപ്പ് വഴി; വരുന്നത് വമ്പൻ മാറ്റം
[masterslider id="10"]

Related posts

Click Here to Follow Us