അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം; ബെംഗളൂരുവിലേക്ക് അടക്കമുള്ള യാത്രക്കാര്‍ വലയും

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ  അനീശ്ചിതകാല സമരം ഇന്ന് മുതൽ തുടങ്ങിയതിനാൽ ബെംഗളൂരുവിലേക്ക് അടക്കമുള്ള യാത്രക്കാര്‍ വലയും.

സുരേഷ് കല്ലട ബസിലെ സംഭവങ്ങളുടെ പേരില്‍ സ്വകാര്യബസുകളെ മോട്ടോര്‍വാഹന വകുപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന്  ആരോപിച്ചാണ് പണിമുടക്ക്.

പെര്‍മിറ്റ് ലംഘനത്തിന്റ പേരിലുള്ള പിഴ അയ്യായിരത്തില്‍ നിന്ന് പതിനായിരമായി ഉയര്‍ത്താന്‍ തീരുമാനിച്ചതും ബസുടമകളെ ചൊടിപ്പിച്ചു. ‌അതേസമയം പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

മുന്നൂറ്റി അറുപത് ബസുകളാണ് ബംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ഇത്തരം ബസുകളെ ആശ്രയിക്കുന്നുമുണ്ട്. പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിൽ ബെംഗളൂരുവിലേക്ക് അടക്കമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടിലാകും.

സ്വകാര്യ ബസ് സർവീസുകൾ പൂര്‍ണമായും നിര്‍ത്തിവച്ച സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ട്രെയിനുകളും മാത്രമാകും യാത്രക്കാർക്ക് ആശ്രയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts