ഗോ എയറിൽ നാട്ടിലേക്ക് ഇനി കുറഞ്ഞചെലവിൽ യാത്ര ചെയ്യാം!!

ബെംഗളൂരു: ഗോ എയറിൽ നാട്ടിലേക്ക് ഇനി കുറഞ്ഞചെലവിൽ യാത്ര ചെയ്യാം. പ്രത്യേക പദ്ധതിയായ ‘മിനിക്കേഷനു’മായി ഗോ എയർ. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ ഉൾപ്പെടെ എട്ടു നഗരങ്ങളിലേക്കാണ് പറക്കാൻ അവസരം. കണ്ണൂരിലേക്ക് 1658 രൂപയാണ് പദ്ധതിയനുസരിച്ച് ഈടാക്കുന്നത്.

മുംബൈ, ഹൈദരാബാദ്, നാഗ്പുർ, അഹമ്മദാബാദ്, ലഖ്‌നൗ, റാഞ്ചി, പട്‌ന എന്നിവിടങ്ങളാണ് പട്ടികയിലെ മറ്റുനഗരങ്ങൾ. മുംബൈയിലേക്ക് 2099 രൂപയും ഹൈദരാബാദിലേക്ക് 1599 രൂപയുമാണ് നിരക്ക്.

  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.

ജൂലായ് ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് യാത്രാ കാലാവധി. 18 മുതൽ 23 വരെ ബുക്ക് ചെയ്യുന്നവർക്കാണ് പദ്ധതിയുടെ നേട്ടം. ഗോ എയർ ഡോട്ട് കോമിലൂടെയോ ഗോ എയറിന്റെ മൊബൈൽ ആപ്പിലൂടെയോ ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം അധികം നിരക്കിളവും ലഭിക്കും. ബുക്കുചെയ്യുമ്പോൾ ’GOAIR10’ എന്ന പ്രമോ കോഡാണ് ഉപയോഗിക്കേണ്ടത്. കുറഞ്ഞദിവസം നീണ്ടുനിൽക്കുന്ന ചെറുയാത്രകൾ മുന്നിൽക്കണ്ടാണ് ഗോ എയർ ‘മിനിക്കേഷൻ’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

  വാണിജ്യ സിലിണ്ടറിന് കരിചന്തയിൽ 5,000 രൂപ; പൂഴ്ത്തിവെപ്പിനെതിരെ കണ്ണടച്ച് സിവിൽ സപ്ലൈസ് വകുപ്പ്!!

രാജ്യത്തെ 24 വിമാനത്താവളങ്ങളിലേക്കും ഫൂക്കെറ്റ്, മാലി, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും ഗോ എയർ സർവീസ് നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts

Click Here to Follow Us