മുന്‍പ്രധാനമന്ത്രിക്ക് അടി തെറ്റി;ഒരു മുന്‍മുഖ്യമന്ത്രിയും തോല്‍വിയിലേക്ക്;മുഖ്യമന്ത്രിയുടെ മകനും തോല്‍വി ഉറപ്പിച്ചു;ലോക് സഭ പ്രതിപക്ഷ നേതാവിനും അടി തെറ്റി;കര്‍ണാടകയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സഖ്യ സര്‍ക്കാരിന് നല്‍കുന്നത് ഉറക്കമില്ലാത്ത ദിനങ്ങള്‍.

ബെംഗളൂരു :കര്‍ണാടകയിലെ ലോകസഭ തെരഞ്ഞെടുപ്പു ഫലം സംസ്ഥാനം ഭരിക്കുന്ന ജെ ഡി എസ് -കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാരിന്റെ മുകളില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല.അകെ ഉള്ള 28 സീറ്റില്‍ 24 സീറ്റും ബി ജെ പിക്ക് ലഭിച്ചു.ബി ജെ പി പിന്തുണയോടെ ജയത്തിലേക്ക് അടുക്കുന്ന സുമലതയെക്കൂടി ചേര്‍ക്കുമ്പോള്‍ അത് 25 ആകും.

മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൌഡയാണ് പരാജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പ്രധാന നേതാവ്,തന്നെ സിറ്റിംഗ് മണ്ഡലമായ ഹാസന്‍ ചെറുമകന് വിട്ടുകൊടുത്തു ജെ ഡി എസ്സിന്റെ ശക്തി കേന്ദ്രമായ തുമുകുരു വിലേക്ക് മാറുകയായിരുന്നു ദേവഗൌഡ.31508 വോട്ടിന് ബി ജെ പി യുടെ ജി എസ് ബസവ രാജുവിനോട് പിന്നിട്ട് നില്‍ക്കുകയാണ്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

മുന്‍ മുഖ്യമന്ത്രിയായ വീരപ്പ മൊയിലി രണ്ടു പ്രാവശ്യം ജയിച്ച ചിക്കബല്ല പുരയില്‍ 670099 വോട്ടുകള്‍ക്ക് ബി ജെ പിയുടെ ബച്ചെ ഗൌഡ പിന്നില്‍ ആണ്.

ലോകസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കലബുരഗി മണ്ഡലത്തില്‍ ബി ജെ പിയുടെ  101333 ഉമേഷ്‌ ജാധവിനോട് പിന്നിട്ട് നില്‍ക്കുകയാണ്,ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്‌ കോണ്‍ഗ്രസ്‌ വിട്ട് ചിന്ചോളി എം എല്‍ എ ആയിരുന്ന ഉമേഷ്‌ ജാദവ് ബി ജെ പിയില്‍ ചേര്‍ന്നത്‌.

  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി

ദേവഗൌഡയുടെ മറ്റൊരു ചെറുമകനും മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ഗൌഡ ബി ജെ പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി സുമലതയോട് 76000 വോട്ടുകള്‍ക്ക് പിന്നില്‍ ആണ്.

ബി ജെ പിക്ക് ഏഴു സീറ്റ് വര്‍ധിച്ച് 24 ല്‍ എത്തിയപ്പോള്‍ ഏഴു സീറ്റ് നഷ്ട്ടപ്പെട്ടു കോണ്‍ഗ്രസ്‌ രണ്ടില്‍ എത്തി ,ഒരു സീറ്റ് നഷ്ട്ടപ്പെട്ട് ഒന്നില്‍ നില്‍ക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ
[masterslider id="10"]

Related posts