ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎൻഎസ് സുമിത്രയിൽ കനേഡിയന്‍ പൗരനായ അക്ഷയ് കുമാര്‍; മോദിയെ വിമർശിച്ച് ദിവ്യസ്പന്ദന.

ബെംഗളൂരു: ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎൻഎസ് സുമിത്രയിൽ കനേഡിയന്‍ പൗരനായ അക്ഷയ് കുമാര്‍; മോദിയെ വിമർശിച്ച് ദിവ്യസ്പന്ദന. രാജീവ് ഗാന്ധി യുദ്ധക്കപ്പൽ കുടുംബാവശ്യത്തിന് ഉപയോഗിച്ചുവെന്ന ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അക്ഷയ്കുമാറിനെ ചൂണ്ടിക്കാട്ടിയാണ് ദിവ്യ സ്പന്ദനയുടെ വിമർശനം.

ഒരു കനേഡിയൻ പൗരൻ നാവികസേനയുടെ യുദ്ധക്ക പ്പലിനുള്ളിൽ കയറുന്നത് ഉചിതമാണോ എന്നാണ് അവരുടെ ചോദ്യം. പ്രധാനമന്ത്രിയേയും അക്ഷയ് കുമാറിനേയും ടാഗ് ചെയ്താണ് ദിവ്യയുടെ ട്വീറ്റ്. നമ്മളിൽ പലരും ഈ വിവാദം മറന്നിട്ടില്ലെന്നും അവർ ട്വീറ്റിൽ വ്യക്തമാക്കി. മോദിയുമായും ബിജെപിയുമായും അടുപ്പം കാണിച്ചിട്ടുള്ള അക്ഷയ്കുമാർ നേരത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നതും വാർത്തയായിരുന്നു.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

കഴിഞ്ഞ മാസം അദ്ദേഹം മോദിയുമായി അഭിമുഖം നടത്തുകയും ചെയ്തിരുന്നു. ഡൽഹിയിൽ ബുധനാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ചത്. നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിരാട് രാജീവ് ഗാന്ധി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ നരേന്ദ്രമോദിയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് മുൻ നാവികസേനാ ചീഫ് അഡ്മിറൽ എൽ. രാമദാസ്, ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ വജാഹത്ത് ഹബീബുള്ള, റിട്ട. വൈസ് അഡ്മിറൽ വിനോദ് പസ്റിച്ച എന്നിവർ വ്യക്തമാക്കിയിരുന്നു.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

വിരാടിന്റെ മുൻ കമാൻഡിങ് ഓഫീസർകൂടിയാണ് എൽ.രാമദാസ്. രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ ആരോപണത്തിനെതിരെ കടുത്ത പ്രത്യാക്രമണമാണ് കോൺഗ്രസും നടത്തിയിരുന്നത്. വ്യോമസേനയുടെ വിമാനം തിരഞ്ഞെടുപ്പ് പര്യടനത്തിനായി മോദി സ്വന്തം ടാക്സി ആയയിട്ടാണ് ഉപയോഗിക്കുന്നതെന്നും വെറും 744 രൂപ മാത്രമാണ് ഇതിന് നൽകുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts