ദേവഗൗഡയും കുടുംബവും നാടകക്കമ്പനിയെന്ന് ബിജെപി;ഇനി പൊതുവേദിയിൽ കരയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി.

ബെംഗളൂരു : പൊതുവേദികളിൽ പൊട്ടിക്കരയുന്ന ദേവഗൗഡയും കുടുംബവും നാടകക്കമ്പനിയാണെന്ന് ബിജെപി നേതാവ് ബസവരാജ് യത്നൽ കളിയാക്കി, കരച്ചിലിൽ റെക്കാർഡ് അവർക്കാണ്.

അതിനെ അനുകൂലിച്ച് ബി ജെ പി സംസ്ഥാന നേതാവും മുൻമന്ത്രിയുമായ ആർ.അശോക മുന്നോട്ട് വന്നു. തുമുകൂരുവിൽ നിന്നുള്ള മുൻ എംഎൽഎയും കോൺഗ്രസ് നേതാവായ കെ എൻ രേവണ്ണയും ഇതിനെ അനുകൂലിച്ചു.

  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്

ഓരോ ദിവസവും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് സ്വാഭാവികമാണ്, അത് ബി ജെ പി നേതാക്കൾക്ക് മനസ്സിലാകില്ല എന്നും കുമാരസ്വാമി പറഞ്ഞു.

ഇനിയെന്തായാലും പൊതുവേദിയിൽ കരയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദിയിൽ ദേവഗൗഡയും മകൻ രേവണ്ണയും ചെറുമകൻ പ്രജ്വലും പൊട്ടിക്കരഞ്ഞത് വാർത്തയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി: കന്നി ബജറ്റിൽ വികസന കുതിപ്പിന് ഊന്നൽ; വാണിജ്യ ഇടനാഴികളും മൃഗസംരക്ഷണവും പ്രധാന ലക്ഷ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us