പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതിൽ പക : സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതിൽ പക സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ബിടിഎസ് മഞ്ച എന്നയാളാണ് സുഹൃത്തുക്കളോടൊപ്പം എത്തി സഹപ്രവര്‍ത്തകനായ പളനിയെയും സുഹൃത്ത് മുരുകനെയും കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ കൊനാകുണ്ടില്‍ ബുധനാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. പളനിയും മുരുകനും ബാറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ഇരുവരെയും മഞ്ചയും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മഞ്ചയുള്‍പ്പെടെയുള്ള ഏഴംഗ സംഘം ഓട്ടോറിക്ഷയിലാണ് എത്തിയതെന്ന് പൊലീസ് പറയുന്നു.

  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ബിഎംടിസിയില്‍ 2011 വരെ പളനിയും മഞ്ചയും മെക്കാനിക്കുമാരായി ജോലിചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പകുതിയിൽ പളനിയുടെ മകളുടെ പിറന്നാളാഘോഷത്തിന് മഞ്ചയെ ക്ഷണിക്കാത്തത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മഞ്ചയെ പിടിക്കാനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. മഞ്ചയെ കണ്ടെത്തിയ സംഘം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. വടിവാളുപയോഗിച്ച്‌ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടതോടെ സ്വയ രക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥന്‍ മഞ്ചയുടെ കാലില്‍ വെടിവെച്ച് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ തുടരുന്ന മഞ്ചയുടെ നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us