അടുത്ത നാല് ദിവസം നഗരത്തില്‍ കനത്ത മഴയ്ക്ക് സാധ്യത;താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയേക്കും.

ബെംഗളൂരു: അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദത്തെ തുടർന്നു സംസ്ഥാനത്ത് നാല്  ദിവസം കനത്ത മഴയ്ക്കു സാധ്യത.ഈ സീസണിൽ ബെംഗളൂരുവിൽ ഇതുവരെ 565 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ബുധനാഴ്ച ഒരു മണിക്കൂറിൽ 30 മില്ലി മീറ്റർ മഴയാണ് പെയ്തിറങ്ങിയത്. പലയിടത്തും മഴവെള്ളക്കനാലുകൾ നവീകരിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറയുന്നതു തടയാനായിട്ടില്ല. മഴ തുടർന്നാൽ ബെംഗളൂരുവിനെ കാത്തിരിക്കുന്നതു വെള്ളപ്പൊക്ക ഭീഷണിയാണ്.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

ചെറിയ മഴയിൽപോലും റോ‍ഡുകളിൽ വെള്ളം നിറയുന്നതു വാഹന ഗതാഗത്തെ സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ മഴയില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായി.കോറമംഗല, ബിടിഎം ലേഔട്ട്, ഡൊംളൂർ, ഇന്ദിരാനഗർ, ജയനഗർ, കമ്മനഹള്ളി, ഔട്ടർറിങ് റോഡ്, മൈസൂരു റോഡ്, റേസ് കോഴ്സ് റോഡ്, ബെന്നാർഘട്ടെ റോഡ്, ഈജിപുര, ബൊമ്മനഹള്ളി ഭാഗങ്ങളെയാണ് സാരമായി ബാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
[masterslider id="10"]

Related posts