മലയാളം മിഷൻ കർണാടക മേഖലയുടെ ചങ്ങാതിക്കുടുക്ക സ്നേഹ നിധി സമാഹരണത്തിനു തുടക്കമായി

ബെംഗളൂരു: നവകേരള നിർമാണത്തിന് കൈത്താങ്ങാകാൻ മലയാളം മിഷൻ കർണാടക മേഖലയുടെ ചങ്ങാതിക്കുടുക്ക സ്നേഹ നിധി സമാഹരണത്തിനു തുടക്കമായി. മലയാളം മിഷൻ സെന്ററുകളിലെ വിദ്യാർഥികൾ ശേഖരിക്കുന്ന തുക ഡിസംബർ 31നു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. ചങ്ങാതിക്കുടുക്കയുടെ ഉദ്ഘാടനം മലയാളം മിഷൻ ബെംഗളൂരു കോ–ഓർഡിനേറ്റർ ബിലു സി.നാരായണൻ നിർവഹിച്ചു.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

മലയാളം മിഷൻ അവതരണ ഗാനത്തിന്റെ സിഡി പ്രകാശനം അക്കാദമിക് കോ–ഓർഡിനേറ്റർ കെ.ദാമോദരൻ നിർവഹിച്ചു. പ്രളയ ദുരന്തത്തിന്റെ അതിജീവനത്തിന്റെ അടയാളമായ ചേക്കുട്ടി പാവകൾ വിദ്യാർഥികൾ നിർമിച്ചു. അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ഗോപിനാഥ്, സി.കുഞ്ഞപ്പൻ, ടോമി ആലുങ്കൽ, ജെയ്സൻ ലൂക്കോസ്, അനൂപ്, നൂർ മുഹമ്മദ്, ഫിറോസ് എന്നിവർ പ്രസംഗിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts