ആരാധകർ നിരാശപ്പെടേണ്ട! സിരകളിൽ ചൂടുപകരാൻ സണ്ണി ലിയോൺ നഗരത്തിലെത്തും; പോലീസിന്റെ അനുമതി ലഭിച്ചു.

ബെംഗളൂരു∙ കന്നഡ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെ, ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് പൊലീസിന്റെ അനുമതി. നവംബർ മൂന്നിനു നൃത്തപരിപാടിക്ക് അനുമതി നൽകിയതായി ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ അഡിഷനൽ പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. സംഘാടകരായ ടൈംസ് ക്രിയേഷൻസിനോട് ടിക്കറ്റ് വിൽപനയുടെ എണ്ണത്തിൽ നിയന്ത്രണം പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. മേഖലയിൽ മദ്യവിൽപന അനുവദിക്കില്ല.

  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

പൊലീസിന്റെ ശക്തമായ സുരക്ഷാ വലയത്തിലായിരിക്കും വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ പരിപാടി നടക്കുക. സംസ്കാരത്തിന് യോജിച്ചതല്ല സണ്ണി ലിയോണിന്റെ നൃത്തമെന്നു കന്നഡ സംഘടനകൾ ആരോപിക്കുന്നുണ്ടെങ്കിലും, കന്നഡ ഗാനങ്ങൾക്കൊപ്പം നൃത്തം ചവിട്ടിയാൽ പ്രശ്നമില്ലെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. കഴിഞ്ഞ പുതുവർഷത്തലേന്ന് നടക്കാനിരുന്ന സണ്ണിയുടെ നൃത്തപരിപാടി പ്രതിഷേധത്തെ തുടർന്നു റദ്ദാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us