ചാണക സോപ്പും മോദി കുര്‍ത്തയും: വില്‍ക്കുന്നത് ആമസോണ്‍

ആഗ്ര: മധുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ധാം നിര്‍മ്മിക്കുന്ന  ചാണക സോപ്പും മോദി കുര്‍ത്തയും വില്‍ക്കാനൊരുങ്ങി ആമസോണ്‍. ഗോ മൂത്രവും ചാണകവും ചേര്‍ത്താണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത.

30 ഓളം ഉത്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഗോ മൂത്രവും ചാണകവും ഉപയോഗിച്ച്‌ രാസവസ്തുക്കള്‍ ചേര്‍ക്കാതെയാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. സോപ്പ്, ഫെയ്‌സ്പാക്ക്, ഷാമ്പു തുടങ്ങിയ വസ്തുക്കളെല്ലാം ഉണ്ടാകും.

  ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

ഇതിലെല്ലാം ഉപയോഗിക്കുന്ന പ്രധാന ഘടകം ചാണകവും ഗോമൂത്രവും തന്നെയായിരിക്കും. 90 പശുക്കളെയാണ് ചാണകവും ഗോമൂത്രവും ശേഖരിക്കുന്നതിനായി വളര്‍ത്തുന്നത്.

ഇവിടെ നിന്നുമായിരിക്കും ചാണകവും ഗോമൂത്രവും ശേഖരിക്കുക എന്ന് ദീന്‍ ദയാല്‍ ധാമിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി മനിഷ് ഗുപ്ത അറിയിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും പേരിലുള്ള കുര്‍ത്തകളും വിപണിയില്‍ എത്തിക്കും.

പ്രദേശിക പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജോലിയും സാമ്പത്തികവും ഉറപ്പുവരുത്തുന്നതിനാണ് ഇത്തരത്തില്‍ ഒരു പദ്ധതിക്ക് രൂപം നല്‍കിയത് എന്ന് ആര്‍എസ്‌എസ് വക്താവ് അരുണ്‍ കുമാര്‍  പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!
[masterslider id="10"]

Related posts

Click Here to Follow Us