ദിവസവും മൂന്ന് സ്വര്‍ണ മാലയെങ്കിലും അടിച്ചു മാറ്റിയിരിക്കണം! ഭാര്യ നല്‍കിയ “ടാര്‍ഗറ്റ്” തികക്കാന്‍ വേണ്ടി “ഓവര്‍ ടൈം” പണിയെടുത്ത് ഭര്‍ത്താവ് പെരും കള്ളനായി മാറി;മാല മോഷ്ടാവ് അച്യുത് കുമാറിന്റെ ഭാര്യയെ പോലീസ് പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: മാലമോഷ്ടാവായ ഭർത്താവിന് പിന്നാലെ പ്രേരണക്കുറ്റത്തിന് ഭാര്യയും പിടിയിൽ. മോഷ്ടാവായ അച്യുത് കുമാറിന്റെ ഭാര്യ മഹാദേവി (29) ആണ് കെങ്കേരി പൊലീസിന്റെ പിടിയിലായത്. ആഡംബര ജീവിതത്തിന് പ്രതിദിനം മൂന്ന് സ്വർണമാലയെങ്കിലും മോഷ്ടിച്ച് കൊണ്ടുവരാൻ മഹാദേവി പ്രേരിപ്പിച്ചതിനാലാണ് താൻ സ്ഥിരം മോഷ്ടാവായി മാറിയതെന്ന് അച്യുത്കുമാർ പൊലീസിന് മൊഴി നൽകിയിരുന്നു.

മഹാദേവിയാണ് സ്വർണാഭരണങ്ങൾ വിവിധ കടകളിൽ കൊണ്ടുപോയി വിറ്റ് പണം വാങ്ങിയിരുന്നത്.മാലവിറ്റ് കിട്ടുന്ന പണം ആഡംബര ഹോട്ടലുകളിൽ താമസിച്ചും വിലകൂടിയ വസ്തുക്കൾ വാങ്ങിച്ചുമാണ് ചെലവഴിച്ചിരുന്നത്. ഗോവയിൽ ഒളിവിൽ കഴിയുകയായിരുന്ന മഹാദേവി കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തിയപ്പോഴാണു പിടിയിലായത്.

  പാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല
അച്യുത് കുമാര്‍ വെടിയേറ്റ്‌ വീണപ്പോള്‍ ഉള്ള ചിത്രം

രണ്ട് മാസം മുൻപ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്യുതിനെ കാലിൽ വെടിവച്ചാണു പിടികൂടിയത്. ബെംഗളൂരുവിൽ മാത്രം ഇയാൾക്കെതിരെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 70 മാലമോഷണ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. കുംമ്പളഗോഡുള്ള അച്യുതിന്റെ വീട്ടിൽ നിന്ന് 1.05 കോടിരൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മോഷണത്തിനായി ഉപയോഗിച്ചിരുന്ന അഞ്ച് ബൈക്കുകളും രണ്ട് കാറുകളും പിടിച്ചെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്
[masterslider id="10"]

Related posts

Click Here to Follow Us