മഴക്കെടുതി: പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്ന് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് മൃദു സമീപനവുമായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ്.

വെള്ളപ്പൊക്കം മൂലം പാസ്പോർട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്ന് സുഷമ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിലോ മഴയിലോ പാസ്പോർട്ടുകൾ നഷ്ടപ്പെട്ടവര്‍ക്ക് അത് പുതുക്കിയെടുക്കാന്‍ തുക അടയ്ക്കേണ്ടതില്ല.

  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം

കേടുപാടുകള്‍ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകൾക്ക് ​​പകരം ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു.

എന്നാല്‍ കേരളത്തിൽ കാലവര്‍ഷം വൻതോതിൽ നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ പാസ്പോർട്ടുകൾ നഷ്ടപ്പെട്ടവര്‍ക്ക് അത് സൗജന്യമായി മാറ്റി നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us