കരുണാനിധിയ്ക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി

ചെന്നൈ: ഇത്തവണയും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പതിവ് തെറ്റിച്ചില്ല. അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഒന്നിച്ച് തന്നെ എത്തി.

സംസ്ഥാന ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുമുണ്ടായിരുന്നു. മൂവരും മൃതദേഹത്തില്‍ പുഷ്പചക്ര൦ അര്‍പ്പികുകയും അന്തരിച്ച നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

മുന്‍പ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിലും കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചെത്തിയത് മാധ്യമശ്രദ്ധ നേടിയിരുന്നു.

കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ രാജാജി ഹാളിന് മുന്നിലേക്കു വന്‍ ജനപ്രവാഹമാണ്. തിക്കിലും തിരക്കിലും പെട്ട് ഇതുവരെ മൂന്നുപേര്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

കരുണാനിധിയുടെ അന്തിമസംസ്കാര ചടങ്ങുകള്‍ 4 മണിക്ക് രാജാജി ഹാളില്‍ ആരംഭിക്കുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts