ബെംഗളൂരു റൂറൽ എസ്പി ഭീമാ ശങ്കറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് പരാതിയുമായി ഐ ടി ജീവനക്കാരന്‍.

ബെംഗളൂരു : ഐപിഎസ് ഉദ്യോഗസ്ഥനു തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ഐടി ജീവനക്കാരന്റെ പരാതി. ബെംഗളൂരു റൂറൽ എസ്പി ഭീമാ ശങ്കറിനെതിരെയാണ് ആരോപണം. ഇതു സംബന്ധിച്ച് ദാവനഗെരൈ സ്വദേശി നൽകിയ പരാതിയിൽ കോറമംഗല പൊലീസ് കേസെടുത്തു.

ആരോപണത്തിനു തെളിവായി ഭാര്യയും ഭീമാ ശങ്കറും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും ഇയാൾ പുറത്തുവിട്ടു. ദാവനഗെരൈ എസ്പി ആയിരുന്ന സമയത്ത് ഭാര്യയെ പരിചയപ്പെട്ട ഭീമാ ശങ്കർ തന്നെ ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചു. അതേസമയം താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണെന്നും ഭർത്താവുമായി അകന്നു കഴിയുകയാണെന്നും സ്ത്രീ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts