ബുക്കിങ്ങിനുള്ള സമയപരിധി 45 ദിവസത്തിൽനിന്നു 30 ആക്കി കുറച്ച് കേരള ആര്‍ടി സി;തീരുമാനം ആരെ സഹായിക്കാന്‍ ?

ബെംഗളൂരു: ഓണം,സ്വാതന്ത്ര്യദിനം, അവധികൾക്കു ബെംഗളൂരുവിൽനിന്നുള്ള കേരള ആർടിസി ബസുകളിൽ ബുക്കിങ് പഴയതിലും കൂടുതല്‍ വൈകുന്നു,പുതിയ റിസർവേഷൻ വെബ്സൈറ്റിലേക്കു മാറിയ കെഎസ്ആർടിസി, മുൻകൂർ ബുക്കിങ്ങിനുള്ള സമയപരിധി 45 ദിവസത്തിൽനിന്നു 30 ആക്കി കുറച്ചതാണു കാരണം.

ഇതനുസരിച്ചു കേരള ആർടിസി ബസുകളിൽ ഓണം റിസർവേഷൻ തുടങ്ങാൻ ഇനിയും രണ്ടാഴ്ചയെടുക്കും. കർണാടക ആർടിസി ബസുകളിലും യാത്രയുടെ 30 ദിവസം മുൻപാണു ടിക്കറ്റ് വിൽപന തുടങ്ങുക.എന്നാൽ സ്വാതന്ത്ര്യദിനം, ഓണം അവധിക്കാലത്തെ തിരക്കു മുന്നിൽക്കണ്ട് സ്വകാര്യബസുകളിലേറെയും തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് വിൽപന ഒരുമാസം മുൻപേ തുടങ്ങി.

  കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

കേരള ആർടിസിയിൽ റിസർവേഷൻ തുടങ്ങാത്തതിനാൽ ഒട്ടേറെപ്പേർ സ്വകാര്യ ബസുകളിൽ ടിക്കറ്റ് ഉറപ്പാക്കുകയും ചെയ്തു. റിസർവേഷൻ തുടങ്ങിയ സ്വകാര്യബസുകളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കു 2600 രൂപ വരെയാണു ടിക്കറ്റ് ചാർജ്. കേരള ആർടിസിയിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പഴയ പോർട്ടൽ കരാറുകാർ കൊണ്ടുപോയതാണു ബുക്കിങ് കാലാവധി 30 ദിവസമാക്കി പരിമിതപ്പെടുത്താനുള്ള പ്രധാന കാരണം. 45 ദിവസം മുൻപേ സർവീസുകൾ ക്രമീകരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ വെബ്സൈറ്റിൽ സെർവർ തകരാറും പതിവാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിനാൽ ബെംഗളൂരുവിലെ കെഎസ്ആർടിസി കൗണ്ടറുകളിലേക്കു പരാതികളുമായി ഒട്ടേറെ വിളികൾ വന്നിരുന്നു. പലരും പഴയ വെബ്സൈറ്റ് വിലാസം ഉപയോഗിച്ചാണ് ഓൺലൈൻ ബുക്കിങ്ങിനു ശ്രമിക്കുന്നത്.

  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം

ട്രെയിനിലെ ടിക്കറ്റുകൾ തീർന്നാൽ ബെംഗളൂരുവിൽ അടുത്ത ആശ്രയമാണു കേരള ആർടിസിയെന്നു യാത്രക്കാർ പറയുന്നു. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ നേരത്തെ ഉറപ്പാക്കാനാകും.സ്വകാര്യ ബസുകൾക്കു ശേഷം ബുക്കിങ് തുടങ്ങുന്നതു കേരള ആർടിസിയുടെ വരുമാനത്തെയും ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ
[masterslider id="10"]

Related posts

Click Here to Follow Us