പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷങ്ങളുടെയും സംഘടനയുടെ 45-ാം വാർഷികത്തിന്റെയും ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിലെത്തും. കനകപുര റോഡിലുള്ള ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന വിപുലമായ ചടങ്ങുകളിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. ശ്രീ ശ്രീ രവിശങ്കറുമായുള്ള ദീർഘകാലത്തെ സൗഹൃദവും ആത്മീയ ബന്ധവും മുൻനിർത്തിയാണ് പ്രധാനമന്ത്രി ഈ സന്ദർശനം നടത്തുന്നത്.

വെറുമൊരു സന്ദർശനത്തിലൊതുങ്ങാതെ, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ട് ആർട്ട് ഓഫ് ലിവിംഗ് ആവിഷ്കരിച്ച ഒട്ടനവധി സേവന പദ്ധതികൾക്കും പ്രധാനമന്ത്രി അന്ന് തുടക്കം കുറിക്കും. ഇന്ത്യൻ സംസ്കാരത്തെയും ആത്മീയ മൂല്യങ്ങളെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ ശ്രീ ശ്രീ രവിശങ്കർ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി മുൻപും പല വേദികളിലും പ്രശംസിച്ചിട്ടുണ്ട്. ലോക സാംസ്കാരികോത്സവം പോലുള്ള വൻകിട പരിപാടികളിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവായി മുൻപേ വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

കഴിഞ്ഞ 45 വർഷത്തെ പ്രവർത്തനത്തിനിടയിൽ യോഗയ്ക്കും ധ്യാനത്തിനും പുറമെ പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമാണ് ആർട്ട് ഓഫ് ലിവിംഗ് നടത്തിയിട്ടുള്ളത്. നദികളുടെ പുനരുജ്ജീവനവും ദുരന്തനിവാരണ പ്രവർത്തനങ്ങളും വഴി ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ 150-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള സംഘടനയുടെ ഈ നാഴികക്കല്ല് ആഘോഷമാക്കാൻ വൻ ഒരുക്കങ്ങളാണ് ബെംഗളൂരുവിൽ നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനകപുര റോഡിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts