മൈസുരു ദസറ: ഗജവീരന്മാര്‍ നാളെ നഗരത്തിലെത്തും

മൈസുരു: വര്‍ണാഭമായ ദസറ ആഘോഷങ്ങള്‍ക്ക് മിഴിവേകാനായി എത്തുന്ന ആനകളുടെ ആദ്യ സംഘം ഞായറാഴ്ച മൈസുരുവിലെത്തും. നാളെ രാവിലെ 11 മണിക്ക് ഹുന്സൂരില്‍ ഗുരുപുര ഗ്രാമത്തിലുള്ള നാഗപുര ട്രൈബല്‍ ആശ്രമം സ്കൂളില്‍ ആരംഭിക്കുന്ന ഗജപായന ചടങ്ങ് മന്ത്രി എച്ച് സി മഹാദേവപ്പ ഉദ്ഘാടനം ചെയ്യും.

അമ്പാരി ആനയായ അര്‍ജുന, ബാലരാമ, അഭിമന്യു, ഗജേന്ദ്ര, കാവേരി, വിജയ എന്നീ ആനകളാണ് ആദ്യ സംഘത്തില്‍ ഉണ്ടാകുക. രണ്ടാം സംഘത്തില്‍ എത്തുന്ന ഗോപാലസ്വാമി, വിക്രം, ഗോപി, ദുര്‍ഗപരമേശ്വരി, ഹര്‍ഷ, പ്രശാന്ത എന്നിവ ഉള്‍പടെ ഇത്തവണ 12 ആനകളാണ് മൈസുരു ദസറയില്‍ പങ്കെടുക്കുന്നത്.

  കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ

ഞായറാഴ്ച നഗരത്തിലെത്തുന്ന ആനകളെ യെല്വാലയിലെ ആലോക കൊട്ടാരത്തിന് സമീപത്തെ വനം വകുപ്പിന്റെ സ്ഥലത്താണ് താമസിപ്പിക്കുക. അതിനു ശേഷം 26 നാണ് ഔദ്യോഗിഗമായ ചടങ്ങുകളോടെ മൈസുരു കൊട്ടാരത്തില്‍ പ്രവേശിപ്പിക്കുക. സി സി ടി വി ക്യാമറ കളോട് കൂടിയ പന്തലുകളാണ് ദസറ ആനകളുടെ താമസത്തിനായി കൊട്ടാരത്തില്‍ രണ്ടു സ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ദിരാന​ഗർ റെസ്റ്റോറന്റിലെ വൃത്തിയിൽ തൃപ്തനല്ല; മിന്നൽ പരിശോധനയിൽ മാനേജർമാരെ തൂക്കി ബെംഗളൂരു സംരംഭകൻ
[masterslider id="10"]

Related posts

Click Here to Follow Us